#ആമേന്‍ -സിസ്റ്റര്‍ ജെസ്മി -ഡി .സി .ബുക്സ്
#മാനത്തിന്റെ പേരില്‍ - മുക്ത്താര്‍ മയി-സഹോദരന്‍ ചെയ്ത തെറ്റിന്റെ പേരില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മകഥ .സഹോദരന്‍ ചെയ്ത തെറ്റോ ..ഒരു പെണ്‍കുട്ടിയുമായി വഴിയരികില്‍ നിന്ന് സംസാരിച്ചു - ഡി .സി ബുക്സ്
#പാപ്പിയോണ്‍ -ഹെന്റി ഷാരിയര്‍- പാപ്പിയോണ്‍ പബ്ലിക്കഷന്‍- ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ടു .നിരവധി തവണ രക്ഷപ്പെടുവാന്‍ ശ്രമിച്ചപ്പോഴും പിടിക്കപ്പെട്ടെങ്കിലും അവസാനം സാഹസികമായി രക്ഷപ്പെട്ട ഷാരിയരുടെ ആത്മകഥ .ലോകത്ത് അമ്പതു കോടിയില്‍ അധികം വിലക്കപ്പെട്ട ആത്മകഥ - ഡി .സി .ബുക്സ്# ദി ട്രൂസ്- പ്രിമോ ലെവി- ദാരിദ്ര്യവും പട്ടിണിയും സഹിച്ച്, യുദ്ധം വിതച്ച നാശങ്ങളില്‍ കൂടിയുള്ള ഒരുവന്റെ ഒറ്റപ്പെട്ട യാത്ര - പ്രിമോ ലെവി പിന്നീട് വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്തു എന്നാണറിവ് -ഡി .സി .ബുക്സ്
#. ഇതോ മനുഷ്യന്‍ -പ്രിമോ ലെവി- ദാരിദ്ര്യവും പട്ടിണിയും സഹിച്ച്, യുദ്ധം വിതച്ച നാശങ്ങളില്‍ കൂടിയുള്ള ഒരുവന്റെ ഒറ്റപ്പെട്ട യാത്ര - പ്രിമോ ലെവി പിന്നീട് വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്തു എന്നാണറിവ് -ഡി .സി .ബുക്സ്
# . ജീവനോടെ കത്തിയെരിഞ്ഞവള്‍- സൌദ -പുരുഷ മേധാവിത്വത്തില്‍ പച്ചയോടെ കത്തിയെരിഞ്ഞ സൌദയുടെ ഉയര്‍ത്തെഴുന്നേല്‍ പ്പിന്റെ കഥ -ഡി .സി .ബുക്സ്
#.ഞാന്‍ നുജൂദ് ,വയസ് 10 ,വിവാഹമോചിത -നുജൂദ് അലി -ഒന്‍പതാം വയസില്‍ വിവാഹിതയാകേണ്ടി വന്ന പെണ്‍കുട്ടി അനുഭവിച്ച പീഡനങ്ങളും അവളുടെ പോരാട്ടങ്ങളും വിജയവും -ഡി .സി .ബുക്സ്
# . അവിശ്വാസി - അയാന്‍ ഹിര്‍സി അലി - ലിബിയയിലെ മത പീഡനങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപ്പെടുവാന്‍ രാജ്യം ഉപേക്ഷിച്ച പെണ്‍കുട്ടി , ജീവിതത്തില്‍ വിജയിച്ച്, മറ്റൊരു രാജ്യത്തിലെ മന്ത്രി വരെ ആയ കഥ -ഡി .സി .ബുക്സ്
#. സഞ്ചരിക്കുന്ന വിശ്വാസി -ലോനപ്പന്‍ നമ്പാടന്‍ - ഒരുകാലത്തെ കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ആത്മകഥ -ഡി .സി .ബുക്സ്
# തസ്കരന്‍ - കള്ളന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ - മോഷണത്തില്‍ കൂടി കോടികള്‍ സമ്പാതിക്കുകയും അവസാനം മന്ത്രിയാകുന്ന അവസ്ഥ വരെ എത്തിയ പേരും കള്ളന്റെ ആത്മ കഥ-ഡി .സി .ബുക്സ്